X

92ല്‍ കരുണാകരനെടുത്ത തീരുമാനം നടപ്പാക്കും; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ യൂണിവേഴ്‌സിറ്റി കോളേജ് നഗരത്തില്‍ നിന്നും മാറ്റും

കോളേജ് അവിടെ നിന്നും മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്

യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രസ്മാരകമാക്കുന്നതാണ് നല്ലതെന്ന് കെ മുരളീധരന്‍ എംപി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്നും മാറ്റുമെന്നും മുരളീധരന്‍ പറഞ്ഞു.

എസ്എഫ്‌ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്‌സിറ്റി കോളേജിലെ രീതികള്‍ മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജ് ആ സ്ഥലത്ത് സ്ഥിതി ചെയ്യുന്നിടത്തോളം കാലം എസ്എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാകും. കോളേജ് അവിടെ നിന്നും മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും.

ആരൊക്കെ എതിര്‍ത്താലും ആരൊക്കെ തുള്ളിയാലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

read more:സി പി എമ്മിന്റെ ബ്ലാക്ക്മെയിലിങ്ങില്‍ കാനം കുടുങ്ങിയെന്ന് ആരോപണം; സി പി ഐയില്‍ അടി മുറുകുന്നു

This post was last modified on July 27, 2019 1:21 pm

Related Post
Leave a Comment