X

ബെഗുസരായിയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പിന്നാലെ കനയ്യ കുമാര്‍ സിപിഐ ദേശീയ നേതൃത്വത്തിലേക്ക്

നിലവില്‍ ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ.

തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി നിയമിക്കാനൊരുങ്ങുകയാണ്. സമഗ്രമായ മാറ്റമാണ് ഇതോടൊപ്പം പാര്‍ട്ടിയില്‍ സമൂലമായ നേതൃമാറ്റത്തിനാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ജെഎന്‍യുവിലെ തീപ്പൊരി നേതാവ് കനയ്യകുമാറിനെ ദേശീയ നേതൃപദവിയിലെത്തിക്കുന്നതാണ് ഇതില്‍ സുപ്രധാന നീക്കം.

കനയ്യയെ ദേശീയ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കാനാണ് ഡല്‍ഹിയില്‍ നടക്കുന്ന യോഗങ്ങളില്‍ തീരുമാനമായത്. നിലവില്‍ ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കനയ്യ മത്സരിച്ചിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനായ കനയ്യ മുതിര്‍ന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗിനോടാണ് പരാജയപ്പെട്ടത്.

read more:അംബാനി ‘പാവാടാ’: പതിനൊന്ന് വര്‍ഷമായി മുകേഷ് അംബാനിയ്ക്ക് ശമ്പള വര്‍ധനവില്ല

This post was last modified on July 20, 2019 4:25 pm