X

കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

കേസില്‍ തന്നെ കുരുക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാരോപിച്ചാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം ആരംഭിച്ചു. കേസില്‍ തന്നെ കുരുക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാരോപിച്ചാണ് കാവ്യ അഡ്വ. ബി രാമന്‍പിള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

ഹൈക്കോടതി അപേക്ഷ ഇന്ന് തന്നെ ഫയലില്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയ്ക്ക് കാവ്യയുമായി അടുപ്പമുണ്ടെന്നും കാവ്യയുടെ വീട്ടില്‍ ഇയാള്‍ എത്തിയിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു.

ഇതുകൂടാതെ കേസില്‍ ഒരു മാഡമുണ്ടെന്നും ആ മാഡം കാവ്യയാണെന്നും സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള ലക്ഷ്യയില്‍ എത്തി സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് നല്‍കിയെന്നാണ് പോലീസ് സംശയിക്കുന്നത്.

This post was last modified on September 16, 2017 12:49 pm

Related Post
Leave a Comment