ജിഹാദികളെ നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പശ്ചിമബംഗാളിനെയും കേരളത്തെയുമാണ് ഭഗവത് ലക്ഷ്യമിടുന്നത്.
ഇരു സംസ്ഥാനങ്ങളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നാണ് ആര്‍എസ്എസ് മേധാവി പറയുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുന്നതില്‍ ഇരു സര്‍ക്കാരുകളും പരാജയപ്പെടുന്നുവെന്നും ഭഗവത് കുറ്റപ്പെടുത്തുന്നു. ഗോരക്ഷ പദ്ധതിയില്‍ നിരവധി മുസ്ലിംങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭഗവത് ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി സന്ദേശ പ്രസംഗത്തിലാണ് ഭഗവതിന്റെ പരാമര്‍ശങ്ങള്‍.
കേരളത്തിലും ബംഗാളിലും അതിര്‍ത്തി കടത്തി പശുക്കളെ കൊണ്ടുവരുന്ന പതിവുണ്ടെന്നും ഭഗവത് ചൂണ്ടിക്കാട്ടി.
This post was last modified on September 30, 2017 10:17 am
Leave a Comment