X

എന്റെ അമ്മ എന്നെ പ്രസവിച്ചത് 1963ല്‍ സഖാക്കള്‍ പ്രസവിച്ചത് 1968ല്‍: കെപി ശശികല

ശശികലയുടെ പാന്‍ കാര്‍ഡിന്റെ ചിത്രവും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്

തന്റെ പ്രായം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. ശശികല 1968 നവംബര്‍ നാലിനാണ് ജനിച്ചതെന്നും അതനുസരിച്ച് ഈ വര്‍ഷമാണ് 50 വയസ്സ് പൂര്‍ത്തിയായതെന്നുമാണ് വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ ശബരിമലയില്‍ ദര്‍ശനം നടത്തിയ ശശികല കഴിഞ്ഞ വര്‍ഷം തന്നെ ആചാരം ലംഘിച്ചുവെന്നും ആരോപണമുയര്‍ന്നു.

അതേസമയം താന്‍ ജനിച്ചത് 1963ലാണ് വ്യക്തമാക്കിയാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്നെ പ്രസവിച്ച അമ്മ പറയുന്നു ഞാന്‍ ജനിച്ചത് 1963 മെയ് 23നാണ് എന്ന് പക്ഷെ സഖാക്കള്‍ എന്നെ പ്രസവിച്ചത് 1968ല്‍ മാത്രം’ എന്നാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശശികലയ്ക്ക് 49 വയസേ ഉള്ളൂവെന്ന് വോട്ടര്‍ പട്ടിക പറയുന്നെന്നായിരുന്നു മറ്റൊരു ആരോപണം. ശശികലയുടെ പ്രായവും കുടുംബ വിവരങ്ങളും വിക്കിപീഡിയയുടെ സ്‌ക്രീന്‍ ഷോട്ട് എന്ന വിധത്തിലാണ് പ്രചരിച്ചത്.

വോട്ടര്‍ പട്ടികയും ഇതിനായി പുറത്തുവിടുന്നുണ്ട്. ഗൂഗിളില്‍ പരിശോധിക്കുമ്പോഴും ശശികലയുടെ ജനന തിയതി കാണിക്കുന്നത് 1968 ആണ്. ശശികലയുടെ പാന്‍ കാര്‍ഡിന്റെ ചിത്രവും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത് അനുസരിച്ച് 1963 മെയ് 23 ആണ് ഇവരുടെ ജനന തിയതി.

Related Post
Leave a Comment