X

കുമ്മനത്തിന് ലഭിച്ചത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍: കോടിയേരി

കുമ്മനത്തിന് ലഭിച്ചത് പൊതുപ്രവര്‍ത്തിനുള്ള അംഗീകാരമാണെന്ന് വി മുരളീധരന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധഭൂമിയില്‍ നിന്നും കുമ്മനത്തെ എയര്‍ലിഫ്റ്റ് ചെയ്തു കൊണ്ടുപോയത് ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം കെ എം മാണി യുഡിഎഫിനൊപ്പമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സ്‌നേഹം തിരികെ കിട്ടയതു കൊണ്ട് മടങ്ങി വന്നെന്നാണ് മാണി പറയുന്നത്. ഇത്തരം സ്‌നേഹം കൊടുക്കാന്‍ തങ്ങളുടെ കൈവശമില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് സിപിഎമ്മിനെ തോല്‍പ്പിക്കണമെന്ന ആന്റണിയുടെ ആഹ്വാനം കോണ്‍ഗ്രസിന്റെ നിലപാട് ആണോയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതേസമയം കുമ്മനത്തിന് ലഭിച്ചത് പൊതുപ്രവര്‍ത്തിനുള്ള അംഗീകാരമാണെന്ന് വി മുരളീധരന്‍ എംപി പറഞ്ഞു. കുമ്മനത്തിന് ലഭിച്ചത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന് പറഞ്ഞ കോടിയേരിയ്ക്ക് ബിജെപിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 27, 2018 1:11 pm