X

ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞില്ല, പക്ഷെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തിരിച്ചറിഞ്ഞു: കെ വി തോമസിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് ആദരം

എംപിയായിരിക്കെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പ്രസിദ്ധീകരിക്കും

ലോകസഭയില്‍ പ്രൊഫ. കെ വി തോമസ് എംപി പ്രകടിപ്പിച്ച സ്തുസ്ത്യര്‍ഹമായ സേവനത്തിന് വേള്‍സ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. ലണ്ടന്‍ ആസ്ഥാനമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്.
എട്ട്, ഒന്‍പത്, പത്ത്, പതിനഞ്ച്, പതിനാറ് എന്നീ ലോകസഭകളിലെ പ്രവര്‍ത്തനമാണ് കെ വി തോമസിന് അംഗീകാരം നേടി കൊടുത്തത്.

എംപിയായിരിക്കെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പ്രസിദ്ധീകരിക്കും. ജനപ്രതിനിധി എന്ന നിലയില്‍ എറണാകുളം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളും സര്‍ക്കാരിതര വിദ്യാഭ്യാസ-സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രത്യേകമായി പരിഗണിച്ചിരുന്നു.

This post was last modified on April 9, 2019 1:18 pm