X

ഈയത്തിന്റെ അളവ് അനുവദനീയമായ അളവില്‍: മാഗ്ഗി ന്യൂഡില്‍സിനെതിരായ ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു

ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 90 സാമ്പിളുകള്‍ മൂന്ന് അംഗീകാരമുള്ള ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലപ്രകാരമായിരുന്നു ഉത്തരവ് റദ്ദാക്കിയത്.

നെസ്ലെ ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന മാഗ്ഗി ന്യൂഡില്‍സ് നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. മോണോസോഡിയം ഗ്ലുറ്റമേറ്റ്, ഈയം എന്നിവയുടെ അളവ് അനുവദനീയമായതില്‍ കൂടുതലാണെന്ന് കാണിച്ച് തമ്പി സുബ്രഹ്മണ്യം എന്നയാളാണ് ഹര്‍ജി നല്‍കിയത്.

മുതിര്‍ന്ന അഭിഭാഷകനായ ബെച്ചു കുര്യന്‍ തോമസ് ആണ് നെസ്ലെയ്ക്ക് വേണ്ടി ഹാജരായത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാഗ്ഗി ന്യൂഡില്‍സ് വിപണിയില്‍ നിന്നും പിന്‍വലിക്കാനും ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാനും ഇട്ട ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കിയ ഉത്തരവ് അദ്ദേഹം ഹൈക്കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കി.

ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 90 സാമ്പിളുകള്‍ മൂന്ന് അംഗീകാരമുള്ള ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലപ്രകാരമായിരുന്നു ഉത്തരവ് റദ്ദാക്കിയത്. ഇതിന്റെ സത്യവാങ്മൂലമാണ് കേരള ഹൈക്കോടതിയിലും ഹാജരാക്കിയത്. അനുവദനീയമായ അളവിലാണ് ഈ സാമ്പിളുകളില്‍ ഈയമുള്ളതെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

also read: ‘ഒരിക്കല്‍ പോലും ഇനി നീ എനിക്കെതിരെ പോസ്റ്റിടരുത്’ പിന്നാലെ അസഭ്യ വര്‍ഷവും: റെഡ് ക്രോസ് ചെയര്‍മാന്‍ ചെമ്പഴന്തി അനില്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ പരാതി 

This post was last modified on August 18, 2019 4:10 pm