X

ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപം വർധിക്കുന്നു; കാനഡയുടെ പെൻഷൻ പദ്ധതി ബോർഡിന്റെ നിക്ഷേപം ഇന്ത്യയിലേക്ക്

ഇന്ത്യയുടെ ഹരിത സമ്പദ്‌വ്യവസ്ഥയില്‍ വർദ്ധിച്ചുവരുന്ന നിക്ഷേപ സാധ്യതകള്‍ കണക്കിലെടുത്ത് നിരവധി വിദേശ സ്വകാര്യ, പൊതുമേഖലാ കമ്പനികളാണ് രംഗത്തു വരുന്നത്.

കാനഡയിലെ ഏറ്റവും വലിയ പ്രൊഫഷണൽ പെൻഷൻ പദ്ധതികളിലൊന്നായ ഒന്റാറിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ് ഇന്ത്യയിലെ ഹരിതോർജ്ജ രംഗത്തും എയർപോർട്ടുകളിലും നിക്ഷേപത്തിനൊരുങ്ങുന്നു. കാനഡ പെൻഷൻ പ്ലാന്‍ ഇവെസ്റ്റ്മെന്‍റ് ബോർഡ്, പൊതുമേഖലാ പെൻഷൻ നിക്ഷേപ ബോർഡ്, ഒന്റാറിയോ മുനിസിപ്പൽ എംപ്ലോയീസ് റിട്ടയർമെന്റ് സിസ്റ്റം എന്നീ സംഘങ്ങളും ഇന്ത്യയിലെ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപം നടത്തുന്നതിന് തയ്യാറായിട്ടുണ്ട്.

ഈ മാസം ആദ്യം, ഒന്റാറിയോ ടീച്ചേഴ്സ് പെൻഷൻ പദ്ധതിയും ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ലിമിറ്റഡും ചേർന്ന് ഇന്ത്യയുടെ നാഷണൽ ഇൻ‌വെസ്റ്റ്മെൻറ് ആൻറ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ലിമിറ്റഡിൽ (എൻ‌ഐ‌ഐ‌എഫ്) 2 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഭാവിയില്‍ അത് 750 മില്യൺ ഡോളർ വരെ ഉയര്‍ത്താനും ഉദ്ദേശിക്കുന്നുണ്ട്.

സമീപകാലത്തായി അടിസ്ഥാന സൗകര്യ വികസനത്തില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് കനേഡിയൻ പെൻഷൻ ഫണ്ടുകൾ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. വടക്കേ അമേരിക്കയിലും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) രാജ്യങ്ങളിലും നിശ്ചിത കാലയളവിൽ നിക്ഷേപം നടത്തി അവർ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്. ആദ്യമായാണ്‌ ഏഷ്യയില്‍ ഇത്രയും വലിയ തുക അവര്‍ നിക്ഷേപിക്കുന്നത്.

ഇന്ത്യയുടെ ഹരിത സമ്പദ്‌വ്യവസ്ഥയില്‍ വർദ്ധിച്ചുവരുന്ന നിക്ഷേപ സാധ്യതകള്‍ കണക്കിലെടുത്ത് നിരവധി വിദേശ സ്വകാര്യ, പൊതുമേഖലാ കമ്പനികളാണ് രംഗത്തു വരുന്നത്. 2022 വരെ ഈ മേഖലയില്‍ 80 ബില്യൺ ഡോളർ നിക്ഷേപമാണ് ആവശ്യമായി വരുന്നത്. 2023-30 കാലഘട്ടത്തിൽ എത്തുമ്പോഴേക്കും അത് മൂന്നിരട്ടിയിലധികം വർദ്ധിച്ച് 250 ബില്യൺ ഡോളറായി മാറും. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ച് 2018-ൽ 20 ബില്യൺ ഡോളറില്‍ എത്തിയിരുന്നു. താപവൈദ്യുത മേഖലയിലെ മൂലധനച്ചെലവിനെയും മറികടക്കുന്ന നിക്ഷേപമാണ് അത്.

This post was last modified on August 18, 2019 4:16 pm