X

ദേവസ്വം ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് മാളികപ്പുറം മേല്‍ശാന്തി; വന്നവര്‍ ശബരിമലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ (വീഡിയോ)

പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത് വിശ്വാസമില്ലാത്തവരാണെന്നും അനീഷ് നമ്പൂതിരി

ശബരിമല അടച്ചിടാന്‍ തന്ത്രി കണ്ഠരര് രാജീവര് നിര്‍ദ്ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെ തന്ത്രിക്ക് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി. ഇന്നലെ പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ച പരികര്‍മ്മികള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുമ്പോഴാണ് നട അടയ്ക്കാനും പ്രതിഷേധ പ്രകടനത്തിനും നിര്‍ദ്ദേശം നല്‍കിയ തന്ത്രിയെ പിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്തെത്തിയിരിക്കുന്നത്. തന്ത്രിയുടെ നിര്‍ദ്ദേശം എന്തുതന്നെയായാലും അത് അനുസരിക്കാനും പരിപാലിക്കാനും തങ്ങള്‍ തയ്യാറാണെന്നാണ് അനീഷ് നമ്പൂതിരി പറയുന്നത്.

‘സന്നിധാനത്തെത്താന്‍ ശ്രമിച്ച യുവതികള്‍ വലിയ നടപ്പന്തല്‍ വരെ വന്നു. തിരിച്ച് പോയി. എന്തായാലും ഇത് വിശ്വാസികളുടെ ധര്‍മ്മ സരമാണല്ലോ? ഭക്തരാണെങ്കിലും എല്ലാവരും സൗമ്യമായിട്ടും നാമജപത്തോടെയും പ്രാര്‍ത്ഥനയോടെയും അതിനെ പരാജയപ്പെടുത്തി ആ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ വിജയിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്’- അനീഷ് നമ്പൂതിരി അഴിമുഖത്തോട് പ്രതികരിച്ചു. യാതൊരു പ്രകോപനങ്ങളുമുണ്ടാക്കാതെ വളരെ സമര്‍ത്ഥമായാണ് ഐജി ശ്രീജിത്ത് ഈ വിഷയത്തെ കൈകാര്യം ചെയ്തത്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ വ്രണപ്പെടുത്താതെ കൈകാര്യം ചെയ്തു. അദ്ദേഹത്തെ ഞാന്‍ ഈ സമയത്ത് പ്രത്യേകം അഭിനന്ദിക്കുന്നു. ആ കൃത്യസമയത്ത് ശക്തവും യുക്തവുമായ നിലപാടെടുത്ത ശബരിമല തന്ത്രി കണ്ഠരര് രാജീവരെയും താന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം എന്തുതന്നെയായാലും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്തായിരുന്നാലും അത് അനുസരിക്കാനും പരിപാലിക്കാനും തയ്യാറാണ്. എന്നും വിശ്വാസ സമൂഹത്തോട് ഒപ്പം തന്നെയായിരിക്കും ഞങ്ങളും.

വരും ദിവസങ്ങളില്‍ യുവതികള്‍ പ്രവേശിക്കാന്‍ സാധിക്കില്ല. വിശ്വാസികള്‍ക്കും വിശ്വാസത്തിനുമെതിരായിട്ട് ആരും പറഞ്ഞിട്ടില്ല. വിശ്വാസമില്ലാത്തവര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും മേല്‍ശാന്തി പറഞ്ഞു. രാഷ്ട്രീയക്കാരോ മറ്റാരും തന്നെയുമോ വിശ്വാസത്തിനെതിരായി പറയുന്നത് ഞാന്‍ കേട്ടില്ല. എല്ലാവരും ഈ ആചാരം പാലിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നാണ് ഞാനറിഞ്ഞത്.

ശബരിമലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് ആചാരം ലംഘിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ ശബരിമലയില്‍ പറകൊട്ടല്‍ ചടങ്ങ് നടന്നെങ്കിലും അത് പരിഹാര ക്രിയയുടെ ഭാഗമാണോയെന്ന് തനിക്കറിയില്ലെന്നുംം മേല്‍ശാന്തി പറഞ്ഞു.

പ്രളയകേരളത്തെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യര്‍ ഇപ്പോള്‍ പറയുന്നുണ്ടാവും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള എന്ന്

ശബരിമല LIVE: കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യത; നിരീക്ഷണം ശക്തമാക്കി പോലീസ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on October 20, 2018 1:07 pm