ശബരിമല ദര്‍ശനത്തില്‍ നിന്നും താന്‍ പിന്മാറുന്നതല്ലെന്നും വീണ്ടും തിരികെ വരുമെന്നും മനിതി അംഗവും വയനാട് സ്വദേശിയുമായ കെ അമ്മിണി. പോലീസ് നിര്‍ബന്ധിച്ചിട്ടല്ല സ്വന്തം തീരുമാന പ്രകാരമാണ് ഇപ്പോള്‍ മടങ്ങുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലയ്ക്കലില്‍ നിന്നും മടങ്ങുന്ന അവര്‍ കോട്ടയം എസ് പി ഹിരശങ്കറിനെ സന്ദര്‍ശിക്കും. മറ്റൊരു ദിവസം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ എസ് പിയെ കാണുന്നത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് താന്‍ ഇപ്പോള്‍ മടങ്ങുന്നതെന്നും അവിടം ഒരു കലാപഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മനിതി സംഘത്തിലെ പതിനൊന്ന് അംഗങ്ങള്‍ ശബരിമലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് സന്ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.
This post was last modified on December 23, 2018 3:27 pm
Leave a Comment