X

ശബരിമലയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി എംപി മീനാക്ഷി ലേഖിയുടെ വാക്ക് ഔട്ട്

വനിതാ നേതാവ് എന്ന നിലയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായമാണ് തനിക്കെന്നാണ് മീനാക്ഷി ലേഖി പറഞ്ഞത്.

ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയാതെ ബിജെപി എംപിയുടെ വാക്ക്ഔട്ട്. ബിജെപിയുടെ ഔദ്യോഗിക നിലപാട് ചോദിച്ചപ്പോഴാണ് മീനാക്ഷി ലേഖി ചോദ്യം ഇഷ്ടപ്പെടാതെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള അടുത്തിരിക്കുമ്പോഴാണ് ലേഖി ഇറങ്ങിപ്പോയത്.

കുവൈറ്റില്‍ ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും പങ്കെടുത്തത്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ചും നോട്ട് പിന്‍വലിക്കലിനെക്കുറിച്ചുമെല്ലാം ലേഖി വിശദീകരിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വനിതാ നേതാവ് എന്ന നിലയില്‍ അഭിപ്രായമെന്താണെന്ന് ചോദിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായമാണ് തനിക്കെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ബിജെപിയുടെ ഔദ്യോഗിക നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവര്‍ പ്രകോപിതയായത്. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞുവെന്ന് പറഞ്ഞ് ഇവര്‍ വേദി വിടുകയായിരുന്നു.

സ്ത്രീകളെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപ്പെടുത്താമെന്നാണോ നിങ്ങള്‍ കരുതുന്നത്?

ഞാനൊരു വിശ്വാസിയാണ്; പക്ഷേ രാഹുല്‍ ഈശ്വരന്മാരെപ്പോലെ രാജഭരണ ഹാങ്ങോവര്‍ മാറാത്ത മരയൂളകളുടെ പിന്തുണ വേണ്ട

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

This post was last modified on October 6, 2018 10:00 am