X

ശബരിമല കേസ് വാദിച്ചതിന് 62 ലക്ഷം രൂപ വേണമെന്ന് സിംങ്‌വി; ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് അഭിഭാഷകനെ കൊണ്ടു വന്നതെന്ന് ദേവസ്വം പ്രസിഡന്റ്

മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരനെയോ ഗോപാല്‍ സുബ്രഹ്മണ്യത്തെയോ കേസ് ഏല്‍പ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം.

ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപാ ഫീസ് വേണമെന്ന് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് സിങ്‌വിയെ കേസ് ഏല്‍പ്പിച്ചതെന്നാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പ്രതികരിച്ചത്.

ആചാരങ്ങള്‍ സംരക്ഷിക്കണമെന്നുള്ള ദേവസ്വം ബോര്‍ഡിന്റെ നിലപാട് കോടതിയില്‍ പരാജയപ്പെട്ടിരുന്നു. സ്ത്രീ പ്രവേശന വിഷയത്തില്‍ കേസ് വാദിച്ച സ്ഥിതിക്ക്, ഫീസില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സിങ്‌വിയെ സമീപിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം. ശബരിമലയിലെ വരുമാനം കുറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ചായിരിക്കും ഫീസില്‍ ഇളവ് വരുത്തണമെന്ന് അഭ്യര്‍ഥിക്കുക.

മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരനെയോ ഗോപാല്‍ സുബ്രഹ്മണ്യത്തെയോ കേസ് ഏല്‍പ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക, ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പിക്കുകയായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്.

Explainer: എന്താണ് എൻഎംസി ബിൽ? എന്തിനാണ് ഡോക്ടർമാരുടെ പണിമുടക്ക്

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

This post was last modified on July 31, 2019 7:05 am