X

ദിലീപ് തിലകനോട് ചെയ്തത് മറക്കാനാകില്ല; ഒരുകാലത്തും നല്ല അഭിപ്രായമില്ലെന്ന് മന്ത്രി സുധാകരന്‍

കേരളത്തിലെ സിനിമക്കാര്‍ക്ക് പണമുള്ളതിന്റെ അഹങ്കാരമാണ്. ഞങ്ങള്‍ക്കും പണമുണ്ട്. എന്നിട്ടും ഞങ്ങളാരും ഇങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ?

നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ദിലീപിനെക്കുറിച്ച് തനിക്ക് ഒരുകാലത്തും നല്ല അഭിപ്രായമില്ലെന്നും ദിലീപ് തിലകനോട് ചെയ്തത് മറക്കാനാകില്ലെന്നും മന്ത്രി പറയുന്നു.

‘അമ്മയും ഭാരവാഹികളും സ്വയം വിമര്‍ശനം നടത്തണം. കേരളത്തിലെ സിനിമക്കാര്‍ക്ക് പണമുള്ളതിന്റെ അഹങ്കാരമാണ്. ഞങ്ങള്‍ക്കും പണമുണ്ട്. എന്നിട്ടും ഞങ്ങളാരും ഇങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ’ എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു ധിക്കാരം സര്‍ക്കാരിനോട് വേണ്ടെന്നും കൊച്ചി കേന്ദ്രമാക്കി മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ആരെയും സംരക്ഷിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

രാജിവച്ച നടിമാര്‍ ആത്മാഭിമാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലല്‍ മലയാളത്തിന്റെ അഭിമാനമാണ്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം അദ്ദേഹത്തിന്റേത് മാത്രമായിരുന്നില്ല. സംഘടനയിലുള്ളവര്‍ ഒരുമിച്ചെടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിലീപിനെ തിരിച്ചെടുത്ത അമ്മ നടപടിയെ വിമര്‍ശിച്ച് ഇന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, വിഎം സുധീകരന്‍ എന്നിവരും രംഗത്തെത്തിയിരുന്നു.

Related Post
Leave a Comment