X

ജനങ്ങളെ മോചിപ്പിക്കാന്‍ ഹസന്‍ പിരിച്ചത് 15 കോടി

വിഹിതം നല്‍കാത്ത മണ്ഡലം കമ്മിറ്റികള്‍ക്കും ചുമതലയുള്ള ഡിസിസി അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശം

കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നടത്തിയ ജനമോചന യാത്രയില്‍ ആകെ പിരിച്ചത് 15 കോടി രൂപയെന്ന് പുറത്തുവിട്ട കണക്കുകള്‍. ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. ഓരോ ജില്ലയിലും സമാഹരിച്ച തുകയുടെ പകുതി അതാത് ഡിസിസികള്‍ക്ക് നല്‍കും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കും മറ്റുമായാണ് ഈ തുക നല്‍കുന്നത്.

കണ്ണൂരില്‍ നിന്നാണ് ഏറ്റവുമധികം തുക പിരിച്ചത്. 2.8 കോടിയാണ് ഇവിടെ നിന്നും സമാഹരിച്ചത്. എറണാകുളത്തു നിന്നും 1.58 കോടിയും തിരുവനന്തപുരത്തുനിന്നും 1.41 കോടിയും തൃശൂരില്‍ നിന്നും 1.13 കോടിയും സമാഹരിച്ചു. 26 ലക്ഷം സമാഹരിച്ച വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 28 ലക്ഷം സമാഹരിച്ച കാസര്‍കോടാണ് കുറവ് തുക ലഭിച്ച മറ്റൊരു ജില്ല.

വിഹിതം നല്‍കാത്ത മണ്ഡലം കമ്മിറ്റികള്‍ ഈമാസം 25നകം നല്‍കണമെന്നാണ് നിര്‍ദ്ദേശം. അല്ലാത്ത പക്ഷം അവയ്‌ക്കെതിരെയും ചുമതലയുള്ള ഡിസിസി ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷി ദിനമായ മെയ് 21 സദ്ഭാവന ദിനമായി ആചരിക്കും. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 55-ാം ചരമവാര്‍ഷിക ദിനമായ മെയ് 27ന് ജനാധിപത്യസംരക്ഷണ ദിനമായും ആചരിക്കും.

എന്നാണ് കേരള ജനത ഈ യാത്രകളില്‍ നിന്നും മോചിപ്പിക്കപ്പെടുക?

This post was last modified on May 16, 2018 10:31 am