X

സമൂഹമാധ്യമത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

കുട്ടികളെ തട്ടിയെടുക്കാന്‍ ഉത്തരേന്ത്യന്‍ സംഘം എത്തുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ചെന്നൈയ്ക്ക് അടുത്ത് വെല്ലൂര്‍ പരസുമാരം പട്ടിയില്‍ ശനിയാഴ്ച രാത്രിയാണ് ഉത്തരേന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടത്. എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികളെ തട്ടിയെടുക്കാന്‍ ഉത്തരേന്ത്യന്‍ സംഘം എത്തുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം. ഇതിനിടെ അലഞ്ഞുതിരിഞ്ഞു നടന്ന യുവാവിനെ നാട്ടുകാരില്‍ ചിലര്‍ പിടികൂടുകയും പ്രകോപനമൊന്നുമില്ലാതെ മര്‍ദ്ദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചു.

ഗുരുതരമായി പരിക്കേറ്റ് വായില്‍ നിന്നും രക്തം വാര്‍ന്നു തുടങ്ങിയതോടെ നാട്ടുകാരില്‍ ചിലര്‍ തന്നെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

This post was last modified on April 30, 2018 10:10 am