X

മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: അമ്മയും കാമുകനും അറസ്റ്റില്‍

അമ്മയുടെ സമ്മതത്തോടെ ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

മലപ്പുറം മങ്കടയില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. തിരൂര്‍ക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുഹൈലിനെയും കുട്ടിയുടെ അമ്മയെയുമാണ് അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒരുവര്‍ഷമായി സുഹൈല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. കഴിഞ്ഞയാഴ്ച ബന്ധു പീഡന വിവരം അടുത്ത ബന്ധുവിനെ അറിയിച്ചു. ബന്ധു അറിയിച്ചതനുസരിച്ചാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് സുഹൈലിനെയും കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

This post was last modified on July 2, 2018 12:46 pm