നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുകേഷ്. അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിക്കൂവെന്നും മുകേഷ് പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറിയാണ് ഇവിടുത്തെ വിഷയം. തനിക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നും മുകേഷ് കടുത്ത ഭാഷയില്‍ പറഞ്ഞു.
അതേസമയം സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മയലെ അംഗമായ മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാനാണ് മുകേഷ്. മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ദീപേഷ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി അച്ചത്.
നടന് മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും
This post was last modified on June 28, 2018 1:05 pm