X

എന്‍ സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍

ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ കൂടെ പദവി വഹിക്കുന്ന ലോക്‌നാഥ് ബഹ്രയുടെ ഇരട്ടപദവി വിവാദമായിരുന്നു

പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ചു. ഡിജിപി എന്‍ സി അസ്താനയാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു.

1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. നിലവില്‍ ദില്ലിയില്‍ കേരളത്തിന്റെ ഓഫീസ് ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ കൂടെ പദവി വഹിക്കുന്ന ലോക്‌നാഥ് ബഹ്രയുടെ ഇരട്ടപദവി വിവാദമായിരുന്നു. ഡിജിപി ജേക്കബ് തോമസിനെ സ്ഥാനത്തു നിന്നും നീക്കിയതോടെയാണ് ബഹ്ര വിജിലന്‍സിന്റെ അധിക ചുമതല കൂടി വഹിക്കേണ്ടി വന്നത്. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്നതാണ് വിവാദത്തിലായത്.