X

യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു

കോളേജിലെ നിലവില്‍ താല്‍ക്കാലിക പ്രിന്‍സിപ്പലായ കെ വിശ്വംഭരന്റെ പിന്തുണയോടെയാണ് എസ്എഫ്‌ഐ അതിക്രമങ്ങള്‍ നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതിന് പിന്നാലെയുണ്ടായ വിവാദ പരമ്പരകള്‍ക്കൊടുവില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു. സി സി ബാബുവാണ് പുതിയ പ്രിന്‍സിപ്പല്‍. നിലവില്‍ തൃശൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പലാണ് ബാബു.

കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിന് കുത്തേറ്റതിന് പിന്നാലെ ഇവിടുത്തെ എസ്എഫ്‌ഐയുടെ കീഴില്‍ നടക്കുന്ന ക്രമക്കേടുകളും വാര്‍ത്തയായിരുന്നു. പരീക്ഷാ ക്രമക്കേടുകളും വ്യാജരേഖ ചമയ്ക്കലുമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. കോളേജിലെ നിലവില്‍ താല്‍ക്കാലിക പ്രിന്‍സിപ്പലായ കെ വിശ്വംഭരന്റെ പിന്തുണയോടെയാണ് എസ്എഫ്‌ഐ അതിക്രമങ്ങള്‍ നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അഖിലിന് കുത്തേറ്റതിന് പിന്നാലെ ഈ ആക്രമണത്തെ കുറിച്ച് താന്‍ അറിഞ്ഞില്ലെന്നാണ് വിശ്വംഭരന്‍ പറഞ്ഞത്. സംഘര്‍ഷങ്ങള്‍ ഇല്ലാതെ ശാന്തമായി പ്രവര്‍ത്തിക്കുന്ന കലാലയമാണ് യൂണിവേഴ്‌സിറ്റി കോളേജെന്നും അന്ന് ഇദ്ദേഹം ന്യായീകരിച്ചിരുന്നു. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയത്തില്‍ സംഘര്‍ഷങ്ങള്‍ പതിവാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയോട് ചേര്‍ന്ന് ഇടിമുറിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ന് തുറക്കാനിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് തിങ്കളാഴ്ച തുറന്നാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

read more:ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത