X

ബിജെപിയോട് ശത്രുതയില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു

ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസറഗോഡ് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്.

എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു. ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപനും അറിയിച്ചു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.

read more:വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

This post was last modified on June 1, 2019 11:23 am