X

സോളാര്‍ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാനുള്ള വേദിയായി പടയൊരുക്കം: യാത്രയില്‍ കളങ്കിതരും

സോളാര്‍ റിപ്പോര്‍ട്ടും കമ്മിഷന്‍ നിരീക്ഷണങ്ങളും വിമര്‍ശിച്ചായിരുന്നു നേതാക്കന്മാരുടെ പ്രസംഗം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയില്‍ കളങ്കിതര്‍ക്ക് ഇടമുണ്ടാകില്ലെന്ന പ്രഖ്യാപനം കാറ്റില്‍ പറത്തി സോളാര്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായവരും പങ്കെടുത്തു. അതേസമയം സോളാര്‍ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെയെന്ന പേരില്‍ ആരംഭിച്ച പടയൊരുക്കം.

സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു പടയൊരുക്കത്തിന്റെ മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണം. റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവരും ഈ യോഗത്തില്‍ പങ്കെടുത്തു. സോളാര്‍ റിപ്പോര്‍ട്ടും കമ്മിഷന്‍ നിരീക്ഷണങ്ങളും വിമര്‍ശിച്ചായിരുന്നു നേതാക്കന്മാരുടെ പ്രസംഗം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പാണ് ചെന്നിത്തല നല്‍കിയത്.

സോളാറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ജാഗരൂകരായി മുന്നോട്ട് പോകുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാക്കിയാണ് നേതാക്കള്‍ ഓരോ സ്വീകരണ വേദികളും വിടുന്നത്.

‘കളങ്കിതരെ’ എന്തുചെയ്യും സതീശാ? സോളാര്‍ ഭൂകമ്പത്തില്‍ പടയൊടുങ്ങുമോ?

This post was last modified on November 11, 2017 10:06 am