X

രാഖിയെ കൊലപ്പെടുത്താനുപയോഗിച്ച കയര്‍ എവിടെ? അഖിലുമായി പോലീസ് ഇന്ന് അമ്പൂരിയിലേക്ക്

അഖിലിനെയും രണ്ടാം പ്രതി രാഹുലിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും

അമ്പൂരി കൊലപാതക കേസില്‍ മുഖ്യപ്രതിയും സൈനികനുമായ അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുക്കും. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. മൃതദേഹം കണ്ടെത്തിയ പറമ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തും.

അഖിലിനെയും രണ്ടാം പ്രതി രാഹുലിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്ന് അഖില്‍ മൊഴി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

മൃതദേഹം കുഴിച്ചിടാനുള്ള കുഴി അച്ഛന്‍ മണിയന്റെ സഹായത്തോടെയാണ് എടുത്തതെന്ന് അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും പോലീസ് അത് വിശ്വസിക്കുന്നില്ല. കുഴിയെടുക്കാന്‍ നേരത്ത് മണിയനും സ്ഥലത്തുണ്ടായിരുന്നതായി നാട്ടുകാരും മൊഴി നല്‍കി.

read more:ആദിവാസി കുട്ടികളുടെ കാര്യം വരുമ്പോള്‍ മാത്രം ‘പെട്ടെന്ന് തീര്‍ന്നു പോകുന്ന’ അലോട്ട്മെന്റുകള്‍; അര്‍ഹതയുണ്ടായിട്ടും ഇന്നും അധികാരികളുടെ വാതിലില്‍ മുട്ടേണ്ടി വരുന്ന ശ്രീക്കുട്ടിയും ഷീനയും സാക്ഷ്യം

This post was last modified on July 29, 2019 10:16 am