ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് ബിജെപി സംസ്ഥാന സമിതി സ്ഥിരീകരിച്ചു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഈമാസം 15ന് എത്തുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചിരിക്കുന്നത്.
15ന് കേരളത്തിലെത്തുന്ന മോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഓഫീസിനെയും അറിയിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജനുവരി 15ന് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ച് വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് ഡിജിപി ഓഫീസ് പറഞ്ഞത്.
നരേന്ദ്ര മോദി ബൈപ്പാസ് ഉദ്ഘാടനത്തിനായി എത്തുമെന്ന് മാതൃഭൂമി ജനുവരി ആറിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയതിന്റെ അവകാശവാദമുന്നയിച്ച് എല്‍ഡിഎഫും യുഡിഎഫും പോരടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ദേശീയ പാത ഉദ്ഘാടനം ചെയ്യാനെത്തുന്നത്. ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഗാടനം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് ബിജെപി പറയുന്നത്.
Leave a Comment