X

പാര്‍ട്ടി അധ്യക്ഷ പദവി മാത്രം പോരാ, പാര്‍ലമെന്ററി സ്ഥാനവും വേണം: കേരള കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി മാണി വിഭാഗം

നിലവിലെ സീനിയോരിറ്റി അനുസരിച്ച് പി ജെ ജോസഫാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകേണ്ടത്

കെ എം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസിലെ പോര് മൂര്‍ച്ഛിക്കുന്നു. ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും എന്ന ശക്തമായ നിലപാടാണ് മാണി വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ ജോസ് കെ മാണിയാണ് പാര്‍ട്ടിയുടെ ചെയര്‍മാന്‍. അതങ്ങനെ തന്നെ തുടരണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. കൂടാതെ പാർലമെന്ററി പാർട്ടി അധ്യക്ഷ സ്ഥാനവും അവർ ആവശ്യപ്പെട്ടുന്നു. രണ്ടും വിട്ടുകൊടുക്കാൻ താൽപര്യമില്ലെന്നാണ് അവരുടെ നിലപാട്. മാണി ജീവിച്ചിരുന്നപ്പോൾ രണ്ട് സ്ഥാനവും വഹിച്ചിരുന്നത് അദ്ദേഹമാണ്. പാര്‍ലമെന്ററി നേതാവാകണമെന്ന് സിഎഫ് തോമസിന് താല്‍പര്യമുണ്ട്.

നിലവിലെ സീനിയോരിറ്റി അനുസരിച്ച് പി ജെ ജോസഫാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകേണ്ടത്. കെ എം മാണി ജീവിച്ചിരുന്നപ്പോള്‍ ചെറിയൊരു ഇടവേളയിലൊഴികെ അദ്ദേഹമാണ് രണ്ട് സ്ഥാനവും വഹിച്ചത്. ഇത് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. അതിനാണ് പുതിയ കരുനീക്കങ്ങള്‍.

അതേസമയം തന്നെ കണ്ട ഒമ്പത് ജില്ലാ പ്രസിഡന്റുമാരുമായും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി സാറിന്റെ മരണാനന്തരമുള്ള നാല്‍പ്പതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ കാര്യങ്ങള്‍ക്കായാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

This post was last modified on May 12, 2019 5:52 pm