X

പ്രശസ്ത നാടകകൃത്ത് ഗിരീഷ് കര്‍ണാട് അന്തരിച്ചു

സിനിമയില്‍ സജീവമായിരുന്നപ്പോഴും നാടകകൃത്തെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പ്രശസ്ത നാടകകൃത്തും നടനുമായ ഗിരിഷ് കര്‍ണാട് അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 81 വയസ്സായിരുന്നു.

മഹാരാഷ്ട്രയിലെ മാതേരനില്‍ 1938 മെയ് 19നാണ് അദ്ദേഹം ജനിച്ചത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. സിനിമയില്‍ സജീവമായിരുന്നപ്പോഴും നാടകകൃത്തെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷിലും കന്നഡയിലും നാടകങ്ങള്‍ രചിച്ചിരുന്നു. മാല്‍ഗുഡി ഡെയ്‌സ് പോലുള്ള പ്രശസ്തമായ ടെലിവിഷന്‍ ഷോകളും അദ്ദേഹം ചെയ്തു.

ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഹിന്ദുത്വ ഫാസിസത്തിന്റെ നിശിത വിമര്‍ശകനായിരുന്ന അദ്ദേഹത്തെയാണ് ഗൗരി ലങ്കേഷിന് മുമ്പ് വധിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ പദ്ധതിയിട്ടിരുന്നത്.

വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

This post was last modified on June 10, 2019 11:43 am