X

അഞ്ച് ലക്ഷം കര്‍ഷകരുടെ രണ്ട് രൂപ തുട്ടുകളില്‍ നിര്‍മ്മിച്ച സിനിമ: ശ്യാം ബെനഗലിന്റേയും ഗിരീഷ് കര്‍ണാടിന്റേയും ‘മന്‍ഥന്‍’

രാജ്യത്തെ ആദ്യത്തെ ക്രൗഡ് ഫണ്ടിംഗ് സിനിമ എന്ന പ്രത്യേകത മന്‍ഥനുണ്ട്.

ബോളിവുഡിലെ അല്ലെങ്കില്‍ ഹിന്ദി സിനിമയിലെ സമാന്തര ധാരയില്‍ സജീവമായിരുന്നു 70കള്‍ മുതല്‍ ഗിരീഷ് കര്‍ണാട്. ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത മന്‍ഥന്‍ അടക്കം ശ്രദ്ധേയ സിനിമകളുടെ ഭാഗമായി അദ്ദേഹം. 1976ലാണ് മന്‍ഥന്‍ പുറത്തിറങ്ങിയത്. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തിലുള്ള സഹകരണ പ്രസ്ഥാനം ഗുജറാത്തില്‍ നിന്ന് തുടക്കം കുറിച്ച ‘ധവള വിപ്ലവ’ത്തിന്റെ കഥയാണ് ഗിരീഷ് കര്‍ണാടും സ്മിത പാട്ടീലും നസീറുദ്ദീന്‍ ഷായും അമരീഷ് പുരിയും അടക്കമുള്ളവര്‍ അഭിനയിച്ച മന്‍ഥന്‍ പറഞ്ഞത്. രാജ്യത്തെ ആദ്യത്തെ ക്രൗഡ് ഫണ്ടിംഗ് സിനിമ എന്ന പ്രത്യേകത മന്‍ഥനുണ്ട്.

ജനങ്ങളില്‍ നിന്ന് പണം പിരിച്ച് നിര്‍മ്മിച്ച സിനിമ. അഞ്ച് ലക്ഷത്തോളം കര്‍ഷകര്‍ രണ്ട് രൂപ വീതം ഈ സിനിമയ്ക്കായി സംഭാവന ചെയ്തു. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ സഹകരണസൊസൈറ്റി സാധ്യമാക്കിയ പാലുല്‍പ്പാദന വിപ്ലവത്തിന്റെ കഥ പറഞ്ഞ മന്‍ഥന്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

This post was last modified on June 10, 2019 5:33 pm

Related Post
Leave a Comment