X

ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിളിച്ചത് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന്‌

ഈ ബാബുരാജ് പറഞ്ഞിട്ടാണ് നടിമാരായ ഹണി റോസും രചനയും നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതെന്നും പാര്‍വതി

ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചത് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിളിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ബാബു രാജ് അധിക്ഷേപിച്ചതായി നടി പാര്‍വതി തിരുവോത്ത്. ആ ബാബു രാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടിമാരായ രചന നാരായണന്‍ കുട്ടിയും ഹണി റോസും നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. ഡബ്ല്യൂസിസി അംഗങ്ങള്‍ ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഇരയായ നടിയുടെ ഹര്‍ജിയിലാണ് കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രചന നാരായണന്‍ കുട്ടിയും അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന നടിയുടെ ആവശ്യം സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യമുന്നയിച്ച് നടി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഹണിയും രചനയും കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് അമ്മയ്ക്ക് വേണ്ടി നടന്‍ ബാബുരാജ് പറഞ്ഞിട്ടാണ് ചെയ്തതെന്ന് ഇതേ നടിമാര്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പാര്‍വതി തിരുവോത്ത് വെളിപ്പെടുത്തി. ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നല്ല വിളിക്കേണ്ടതെന്നും പാര്‍വതി പറയുന്നു.

This post was last modified on October 13, 2018 6:41 pm

Related Post
Leave a Comment