X

പച്ചയായി പറഞ്ഞാല്‍ താരസംഘടനയില്‍ നടക്കുന്നത് നാടകങ്ങളാണ്: രമ്യ നമ്പീശന്‍

താരസംഘടനയില്‍ നിയമങ്ങള്‍ അവര്‍ തന്നെ എഴുതുന്നു അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ എടുക്കുന്നു

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. അമ്മയുടെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടുമെന്ന് പ്രഖ്യാപിച്ച ഡബ്ല്യു സി സി അംഗങ്ങള്‍ അമ്മയില്‍ നിന്നും മൂന്നു അംഗങ്ങള്‍ രാജിവെക്കില്ല എന്നു പറഞ്ഞു. യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ നടിമാര്‍ ആരും ഓടിയൊളിക്കില്ല എന്നു പ്രഖ്യാപിച്ചു. നടിമാരുടെ പ്രതികരണങ്ങള്‍;

രേവതി
ഒരു മാറ്റം അനിവാര്യമാണ്. പുതിയ വരുന്ന കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും മാറ്റം വരണം. അമ്മയില്‍ ഉള്ളത് സെലിബ്രിറ്റികളാണ്. അവര്‍ എന്ത് ചെയ്താലും വാര്‍ത്തയാണ്. അപ്പോള്‍ അവര്‍ ചെയ്യുന്നതില്‍ ഒരു ഉത്തരവാദിത്തം വേണം. എല്ലാ ഞങ്ങള്‍ വിശ്വസിച്ചു. അവര്‍ ഞങ്ങള്‍ക്ക് വാക്കു തന്നു. മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന് പറഞ്ഞു. അന്ന് ഞങ്ങള്‍ക്ക് തന്ന വാക്കുകള്‍ പാഴ്വാക്കായിരുന്നു. തങ്ങള്‍ക്ക് തന്ന വാക്കുകള്‍ ഈ ദിവസം വരെ ആയിട്ടും പാലിച്ചിട്ടില്ല.

പാര്‍വ്വതി

കുറ്റാരോപിതനായ വ്യക്തിയുടെ അമ്മ സംഘടനയിലെ അംഗത്വത്തെക്കുറിച്ച് നിലവില്‍ ഒരു വ്യക്തതയില്ല. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു നല്‍കിയ വാക്കിന്റെ ബലത്തിലാണ് അമ്മ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമെന്ന ഉറപ്പിലാണ് അന്ന് മീറ്റിംഗിന് പോയത്. എന്നാല്‍ മീറ്റിംഗില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമായിരുന്നു. എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്തിനാണ് ബഹളമുണ്ടാക്കുന്നത് എന്നാണ് ഇടവേള ബാബു ചോദിച്ചത്.

പത്മ പ്രിയ

നിയമാവലികള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു അമ്മ സംഘടന ചെയ്തത്. അമ്മയുടെ അംഗങ്ങള്‍ ഇരയെ അപമാനിക്കുക മാത്രമല്ല കുറ്റാരോപിതനെ സംരക്ഷിക്കാനും ശ്രമിച്ചത്. ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയാണ്.

രമ്യാ നമ്പീശന്‍

താരസംഘടനയില്‍ നിയമങ്ങള്‍ അവര്‍ തന്നെ എഴുതുന്നു അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ എടുക്കുന്നു. പച്ചയായി പറഞ്ഞാല്‍ താരസംഘടനയില്‍ നടക്കുന്നത് നാടകങ്ങളാണ്.

റിമാ കല്ലിങ്കല്‍

ബോളിവുഡില്‍ മീടൂ വെളിപ്പെടുത്തലില്‍ കുടുങ്ങിയവരെ പ്രോജക്ടുകളില്‍ ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ ആരോപണവിധേയനെ വച്ച് സിനിമ അനൗണ്‍സ് ചെയ്യുകയാണ് ചെയ്തത്. ഇരയ്‌ക്കൊപ്പം ഒരു നാട് മുഴുവന്‍ നിന്നിട്ടും അമ്മയുടെ പ്രസിഡന്റ് ഇരയ്‌ക്കൊപ്പം നിന്നില്ല. മീടൂ ക്യാമ്പയിനില്‍ കേരളം ഒഴികെയുള്ള ഇടങ്ങളില്‍ സിനിമാ രംഗം കൃത്യമായി നിലപാട് എടുക്കുകയാണ്. സിനിമാ ലോകത്ത് വലിയ ചലനം ഉണ്ടാക്കിയിരിക്കുകയാണ്. സമീപകാല സംഭവങ്ങള്‍ അതാണ് പറയുന്നത്. എന്നാല്‍ ഇവിടെയോ?

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ചതി; എഎംഎംഎയ്‌ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി ഡബ്ല്യുസിസി

എനിക്കെന്റെ ജീവിതത്തിലൊരുപാട് ചെയ്യാനുണ്ട്; ഈ ഊളകളുടെ പുറകെ നടക്കാന്‍ സമയമില്ല; അര്‍ച്ചന പദ്മിനി

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് രേവതി: ഡബ്ല്യൂസിസിയുടെ പത്രസമ്മേളനം പുരോഗമിക്കുന്നു

ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌

This post was last modified on October 14, 2018 10:33 am