സിഖ് വിരുദ്ധ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലാണെന്ന് ബിജെപിയുടെ ട്വീറ്റ്. അന്നത്തെ സര്‍ക്കാരാണ് പൗരന്മാരെ കൊന്നൊടുക്കിയതെന്നും ബിജെപി ആരോപിക്കുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസ് നേരിട്ടാണ് കൂട്ടക്കൊലയ്ക്കുള്ള ആഹ്വാനം നടത്തിയതെന്നും ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആരോപിക്കുന്നുണ്ട്.
നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ട്വീറ്റില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സിഖ് നിര്‍ണ്ണായക മേഖലകളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ബിജെപി നീക്കം എന്നതും ശ്രദ്ധേയമാണ്.
കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും മോദി വിമര്‍ശനത്തിന് മറുപടിയായി ഏറ്റവും വലിയ അഴിമതിക്കാരന്‍ രാജീവ് ഗാന്ധിയാണെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
Leave a Comment