X

സംസ്ഥാനത്ത് വീണ്ടും വാനാക്രൈ മോഡല്‍ ആക്രമണം: ഇരയായത് തലസ്ഥാനത്തെ സഹകരണ ബാങ്ക്

കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കി 'മോചനദ്രവ്യം' ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രണമാണ് നടന്നത്

‘വാനാക്രൈ’ ആക്രമണത്തിന്റെ വാര്‍ത്തകള്‍ പതിയെ മറന്നു തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. വാനാക്രൈയ്ക്ക് പിന്നില്‍ ആരാണെന്ന് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ ആക്രമണം. തിരുവനന്തപുരം ജില്ലാ മെര്‍ക്കന്റയിന്‍ സഹകരണ സംഘത്തിന്റെ കമ്പ്യൂട്ടറിന് നേരായാണ് ആക്രമണമുണ്ടായത്.

കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കി ‘മോചനദ്രവ്യം’ ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രണമാണ് നടന്നത്. ബാങ്കിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറിന് നേരെയായിരുന്നു ആക്രമണം. 23ന് വൈകിട്ടാണ് ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. അപ്രതീക്ഷിതമായി കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. കമ്പ്യൂട്ടറിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണെന്നും ഡീക്രിപ്റ്റ് ചെയ്ത് കിട്ടണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്നുമായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞ സന്ദേശം. നേരത്തെ വാനാക്രൈ ആക്രമണ സമയത്ത് കമ്പ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശത്തിന് സമാനമാണ് ഇത്.

വിര്‍ച്വല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴി പണം നല്‍കാനാണ് ആവശ്യം. ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

This post was last modified on December 26, 2017 2:32 pm