തുലാഭാര ത്രാസ് പൊട്ടി വീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആശുപത്രി വിട്ടു. അതേസമയം അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തിയ ശേഷം ദീപാരാധന തൊഴാനായി തുലാഭാര ത്രാസില്‍ തന്നെ കാത്തിരിക്കുമ്പോഴാണ് അത് പൊട്ടിവീണത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തരൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്താനെത്തിയത്. തലയില്‍ ആറ് സ്റ്റിച്ചുകളും കാലില്‍ മുറിവുകളുമായി രണ്ട് ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇന്ന് നടന്ന വിദഗ്ധ പരിശോധന അനുസരിച്ചാണ് തരൂരിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.
Leave a Comment