X

കവളപ്പാറയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരണം 46 ആയി

കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും ഫലം കണ്ടില്ല.

മണ്ണിടിച്ചിലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 46 ആയി. ഇനി 13 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്.

അതേസമയം കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും ഫലം കണ്ടില്ല. വെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് തെരച്ചില്‍ ഫലപ്രദമാകാതിരുന്നതെന്ന് ശാസ്ത്രജ്ഞന്‍ ആനന്ദ് കെ പാണ്ഡെ അറിയിച്ചു. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലമ്പൂരില്‍ തെരച്ചില്‍ നടത്തുന്ന സംഘം വയനാട്ടിലെ പുത്തുമലയിലും തെരച്ചില്‍ നടത്തുമോയെന്ന ചോദ്യത്തിന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വയനാട്ടിലും മണ്ണിനടിയില്‍ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവിടേയ്ക്ക് പോകേണ്ടതുണ്ടോയെന്നാണ് ചര്‍ച്ച ചെയ്യുക.

also read:എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ വാഹനാപകടം എങ്ങനെയാണ് പിണറായി പോലീസിന്റെ അക്കൗണ്ടിലെത്തുന്നത്?

This post was last modified on August 18, 2019 6:04 pm