X

സ്വതന്ത്ര പലസ്തീന് ഇന്ത്യയുടെ പിന്തുണയറിച്ച് മോദി

സ്വതന്ത്രവും പരമാധികാരവുമുള്ളൊരു രാജ്യമായി പലസ്തീന്‍ മാറട്ടെയെന്ന പിന്തുണയറിച്ച് ഇന്ത്യന്‍ പ്രാനമന്ത്രി നരേന്ദ്രമോദി. തന്റെ ചരിത്രസന്ദര്‍ശനത്തിലായിരുന്നു മോദിയുടെ ഈ വാക്കുകള്‍. പലസ്തീനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ചര്‍ച്ചകളിലൂടെ മാത്രമാണ് പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുയെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. അതത്ര എളുപ്പമല്ലെന്നറിയാം. എന്നാല്‍ നമുക്കതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കണം; റാമല്ലയില്‍ പലസ്തീന്‍ ദേശീയ അഥോറിറ്റി ആസ്ഥാനത്ത് വച്ച് പ്രസിഡന്റ് അബ്ബാസിനൊപ്പം നിന്നുകൊണ്ട് മോദി പറഞ്ഞു.

ഹൃദ്യമായ വരവേല്‍പ്പാണ് മോദിക്ക് പലസ്തീന്‍ നല്‍കിയത്. വിദേശനേതാക്കള്‍ക്ക് പാലസ്തീന്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീന്‍ ബഹുമതി മോദിക്ക് പ്രസിഡന്റ് മഹൂദ് അബ്ബാസ് നല്‍കി. പലസ്തീന്‍ സമാധനത്തിനായി എക്കാലവും ഇന്ത്യയുടെ നേതൃത്വം ഒപ്പം നിന്നിട്ടുണ്ടെന്നു പ്രസിഡന്റ് അബ്ബാസ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പലസ്തീനുമായി ഇന്ത്യ 320 കോടിയുടെ ആറു കരാറുകള്‍ ഒപ്പിട്ടു.

This post was last modified on February 11, 2018 12:35 pm