X

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ പതാക രാജ്യത്തു വിലക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി

ശത്രു രാജ്യത്തെ പാര്‍ട്ടിയുടെ പതാക ഇന്ത്യയില്‍ ഉയര്‍ത്തുന്നത് വിലക്കണമെന്നും ഹര്‍ജി

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ പതാക രാജ്യത്ത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. പാകിസ്ഥാന്‍ മുസ്ലീം ലീഗിന് സമാനമാണ് ഇവരുടെ പതാക എന്നാരോപിച്ച് ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വിയാണ് കോടതിയെ സമീപിച്ചത്.

മുസ്ലീം അധിവാസ മേഖലകളില്‍ വ്യാപകമായി ഇത്തരം പതാകകള്‍ ഉയര്‍ത്തുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം ഈ പതാകയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ല. ശത്രു രാജ്യത്തെ പാര്‍ട്ടിയുടെ പതാക ഇന്ത്യയില്‍ ഉയര്‍ത്തുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.