X

ക്ഷേത്രഭരണം ജനങ്ങളെ ഏല്‍പ്പിക്കണം: സുബ്രഹ്മണ്യ സ്വാമിയും ടി ജി മോഹന്‍ദാസും കൊടുത്ത ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്നും മാറ്റണമെന്ന് ഹര്‍ജി

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കും ക്ഷേത്ര ഭരണം നിര്‍വഹിക്കുന്ന സമുദായ സംഘടനകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ സംഘടനകള്‍ക്കാണ് നോട്ടീസ്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ആര്‍എസ്എസ് ബുദ്ധിജീവി ടി ജി മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് നോട്ടീസ് അയച്ചത്

ക്ഷേത്രങ്ങളുടെ നിയന്ത്രണം അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ അടങ്ങുന്ന സമിതികള്‍ക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയായി മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ബിജെപി രാഷ്ട്രീയത്തിന് പിടികൊടുക്കാതെ പന്തളം കൊട്ടാരം; ലോംഗ് മാര്‍ച്ച് തലസ്ഥാനത്തെത്തുമ്പോള്‍ ആരൊക്കെ കാണും?

ഓർഡിനൻസ് ആര് കൊണ്ടുവരും? ശബരിമലയിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ ഓർഡിനൻസിന് കഴിയുമോ?

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

This post was last modified on October 12, 2018 12:18 pm