X

പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി നടന്നിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

നമ്മുടെ പുരാതന സര്‍ജന്മാര്‍ സങ്കീര്‍ണങ്ങളായ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്

പുരാതന ഇന്ത്യയിലെ ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് സര്‍ജറി പോലുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്താന്‍ പ്രാപ്തരായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാലടിയില്‍ ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോഹക്കൂട്ടുകളും ഉരുക്കിയ അയിരും എങ്ങനെയുണ്ടാക്കണമെന്ന് നമുക്കറിയാം. നമ്മുടെ പുരാതന സര്‍ജന്മാര്‍ സങ്കീര്‍ണങ്ങളായ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറികളും തിമിര ശസ്ത്രക്രിയകളും അവര്‍ നടത്തിയിട്ടുണ്ട്. പുരാതന ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരും ഗണിതശാസ്ത്രജ്ഞരും ഡോക്ടര്‍മാരും വാനനിരീക്ഷകരും മനുഷ്യരുടെ അറിവ് വര്‍ധിപ്പിക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ജീവിതം സന്തോഷപൂര്‍ണവും നിലവാരമുള്ളതുമാക്കി തീര്‍ക്കുന്നതിനാണ് ശാസ്ത്രവും സാങ്കേതിക വിദ്യയും ശ്രദ്ധിക്കേണ്ടത്. ഇന്ത്യയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രനിര്‍മ്മിതിയാണ് യുവാക്കളില്‍ നിന്നുണ്ടാകേണ്ടതെന്നും ഉപരാഷ്ട്രപതി ഉപദേശിച്ചു.