തെലുങ്ക് താരം മഹേഷ് ബാബു നായകനായി എത്തുന്ന മഹർഷി എന്ന ചിത്രത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചിത്രത്തിൽ മികച്ച പ്രകടനമാണ് മഹേഷ് ബാബു കാഴ്ച്ചവെച്ചിരിക്കുന്നതെന്ന് പറയുന്നതിനോടൊപ്പം. സംവിധാന മികവിനെയും അദ്ദേഹം പ്രശംസിച്ചു.
ഗ്രാമീണ ജീവിതം പശ്ചാത്തലമാക്കി കൃഷി സംരക്ഷണവും മുതിര്‍ന്നവരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്ന ചിത്രം മനോഹരമായ ഒരു അനുഭവം തന്നെയായിരുന്നു. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം. ഗ്രാമീണ ജനതയുടെ മഹത്വത്തിനും കൃഷിയുടെ പ്രാധാന്യത്തിനുമാണ് ഇതില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിലെ അഭിനയത്തിന് മഹേഷ് ബാബുവും സംവിധാനം ചെയ്ത വംശിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു-ഉപരാഷ്ട്രപതി ട്വീറ്റില്‍ കുറിച്ചു
മഹേഷ് ബാബുവും ഉപരാഷ്ട്രപതിയുടെ അഭിനന്ദനത്തിന് ട്വിറ്ററിലൂടെ തന്നെ നന്ദി അറിയിച്ചു.വ്യക്തിപരമായി തനിക്കും സിനിമയുടെ മുഴുവന്‍ ടീമിനും ഇതു വലിയൊരു ആദരവ് തന്നെയാണ്. ഇതിനേക്കാള്‍ വലിയൊരു നേട്ടം ഇനി ലഭിക്കാനില്ല. ഇതില്‍ ഒരുപാട് നന്ദിയുണ്ട്. തുടര്‍ന്നും മഹര്‍ഷി പോലുള്ള സിനിമകള്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് താങ്കളുണ്ട് വാക്കുകള്‍- മഹേഷ് ബാബു ട്വീറ്റ് ചെയ്തു.