X

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

നിലവാരം കുറഞ്ഞ കോണ്‍ക്രീറ്റ്, ഗുണനിലവാരമില്ലാത്ത സിമന്റ്, കമ്പിയും ഉപയോഗിച്ചതായും വിജിലന്‍സ് കണ്ടെത്തി

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. സൂരജടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവാരം കുറഞ്ഞ കോണ്‍ക്രീറ്റ്, ഗുണനിലവാരമില്ലാത്ത സിമന്റ്, കമ്പിയും ഉപയോഗിച്ചതായും വിജിലന്‍സ് കണ്ടെത്തി. കുറഞ്ഞ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുകയായിരുന്നെന്നും ഇതിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി.

നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പിഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കേസില്‍ 17 പേരെയാണ് വിജിലന്‍സ് പ്രതി ചേര്‍ത്തത്.

also read:ഇടതുസര്‍ക്കാരും ആര്‍എസ്എസ്സും നേരിട്ടിട്ടും കേരളത്തില്‍ മനുസ്മൃതി കത്തിച്ചിട്ട് 30 വര്‍ഷം, ജനാധിപത്യവല്‍ക്കരണമാണ് പുതിയ ലക്ഷ്യമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ സലീം കുമാര്‍

This post was last modified on August 30, 2019 2:03 pm