തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരുവാതിര കളിയും. ആയിരത്തിലേറെ വീട്ടമ്മമാരാണ് തൃശൂര്‍ പൂച്ചെട്ടി മൈതാനത്ത് അരങ്ങേറിയ തിരുവാതിര കളിയില്‍ പങ്കെടുത്തത്. എല്‍ഡിഎഫ് ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയാണ് തിരുവാതിര കളി സംഘടിപ്പിച്ചത്.
അതേസമയം പ്രചരണത്തിന്റെ തിരക്ക് മൂലം രാജാജി എത്തിയിരുന്നില്ല. മന്ത്രി വിഎസ് സുനില്‍കുമാറും തിരുവാതിര കളി കാണാന്‍ എത്തിച്ചേര്‍ന്നു. രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് വനിതാ സംഘം തിരുവാതിര കളിച്ചത്. എല്‍ഡിഎഫ് അനുഭാവികളുടെ വീടുകളില്‍ വോട്ട് രാജാജിക്ക് എന്ന ബോര്‍ഡ് വയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ്.©
വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ
This post was last modified on March 25, 2019 10:00 am