X

ട്രാവന്‍കൂര്‍ ഹൗസ് തിരികെ വേണം, ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി

ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഭവന്റേയും, കപൂര്‍ത്തല ഹൗസിന്റേയും അവകാശവാദം ഉന്നയിച്ച് രാജകുടുബം. ഇവയുടെ രേഖകള്‍ ഹാജരാക്കാന്‍ നഗര വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസില്‍ അവകാശമുന്നയിച്ച് തിരുവിതാം കൂര്‍ മുന്‍ രാജകുടുംബം. ഇതേതുടര്‍ന്ന് സ്ഥലത്തിലുള്ള അവകാശത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്ത് നല്‍കി

കേന്ദ്രത്തിന് നല്‍കിയ രേഖകള്‍ പ്രകാരം ഈ സ്വത്തുക്കളുടെ അവകാശികള്‍ സംസ്ഥാന സര്‍ക്കാരാണ്. ട്രാവന്‍കൂര്‍ ഹൗസിന്റെ അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് കാണിച്ച് പുറത്തുവന്നിട്ടുള്ള കോടതി ഉത്തരവുകളുടെ പകര്‍പ്പുകളും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കി

സ്വാതന്ത്രം ലഭിക്കുന്നതിനു മുന്‍പ് നാട്ടുരാജ്യങ്ങള്‍ക്ക് ഭൂമി നല്‍കുമ്പോഴാണ്  തിരുവിതാംകൂറിലെ അന്നത്തെ രാജകുടുംബത്തിന് ഡല്‍ഹിയില്‍ ഭൂമി ലഭിച്ചത്. രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത് ഉപയോഗിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം തിരുവിതാംകൂര്‍ ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ ഈ ഭൂമിയുടെ അധികാരവും കേന്ദ്ര സര്‍ക്കാരിനായി. ആദ്യം വിദേശകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഭൂമി പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായി.

പിന്നിട്  കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് ഇതിന്റെ അധികാരം കിട്ടിയത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ മുന്‍ രാജകുടുംബവും കക്ഷി ചേര്‍ന്നിരുന്നു. അന്ന് അവര്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഈ ഭൂമിയുടെ അധികാരം അവര്‍ ഒഴിഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഈ സത്യവാങ് മൂലം   കേരളത്തിന് ട്രാവന്‍കൂര്‍ ഹൗസിന്റെ അധികാരം നല്‍കിയ സുപ്രീം കോടതി വിധിയില്‍
ഉദ്ധരിച്ചിട്ടുണ്ടെന്നും അത് കണ്ടെത്താനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

മുന്‍പ് 27 നാട്ടുരാജ്യങ്ങളിലെ രാജ്യങ്ങള്‍ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമിയ്ക്ക് വേണ്ടി പിന്നീട് കോടതിയില്‍ പോയെങ്കിലും 24 പേരും കോടതിയില്‍ പരാജയപ്പെടുകയായിരുന്നു.

ദളിത്‌ വിരുദ്ധത, നിയമന തട്ടിപ്പ്, ജാതി അധിക്ഷേപം; പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജായ പാലക്കാട് നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

This post was last modified on June 7, 2019 1:38 pm