X

കൊല്ലത്ത് സ്ത്രീയുടെ അരയ്ക്ക് താഴേക്കുള്ള ഭാഗം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

ചാക്കില്‍ കെട്ടിയ നിലയില്‍ ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് ശരീരഭാഗം കണ്ടെത്തിയത്.

കൊല്ലം പരവൂരില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തി. തെക്കുംഭാഗം കടപ്പുറത്തുനിന്നാണ് ആരുടേതെന്ന് തിരിച്ചറിയാനാകാത്ത മൃതദേഹം കണ്ടെത്തിയത്.

അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമാണ് ചാക്കിനുള്ളിലുള്ളത്. ചാക്കില്‍ കെട്ടിയ നിലയില്‍ ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് ശരീരഭാഗം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നരയാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ഇന്നലെ രാത്രിയിലാണ് ഈ ചാക്ക് ഇവിടെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇന്നലെ ഇവിടെ വന്നവരെയും ചോദ്യം ചെയ്യും.

പോലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പോലീസ് അറിയിച്ചു.

Related Post
Leave a Comment