X

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് ആചാരലംഘനം: വത്സന്‍ തില്ലങ്കരിക്കെതിരെ പത്മകുമാര്‍

സമരാഹ്വാനത്തില്‍ അല്ലാതിരുന്നതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം അംഗം കെ പി ശങ്കര്‍ദാസ് പടി ചവിട്ടിയത് പിഴവല്ലെന്നും പത്മകുമാര്‍

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരിയുടെ നടപടി ആചാര ലംഘനമാണെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ആചാരലംഘനം അല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സമരാഹ്വാനത്തില്‍ അല്ലാതിരുന്നതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം അംഗം കെ പി ശങ്കര്‍ദാസ് പടി ചവിട്ടിയത് പിഴവല്ലെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകര്‍ക്കുക.

ക്ഷേത്രങ്ങള്‍ നശിച്ചാലും തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഉള്ള ആത്മാര്‍ത്ഥത കൊണ്ടല്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശന വിധി അനുസരിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

തേങ്ങയേറ്, നടുവിരൽ നമസ്കാരം, പതിനെട്ടാം പടിയിലെ ആചാര ലംഘനം; വിശ്വാസത്തിന്റെ പേരിലുള്ള പേക്കൂത്തുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

‘അടിച്ചു കൊല്ലെടാ അവളെ’ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത് അശ്ലീലം തന്നെയാണ് : എസ് ശാരദക്കുട്ടി

This post was last modified on November 10, 2018 11:27 am