X

വനിത മതിലിനോട്‌ സഹകരിച്ചില്ലെങ്കില്‍ തുഷാറിനെ എസ്എന്‍ഡിപിയില്‍ നിന്നു പുറത്താക്കും: വെള്ളാപ്പള്ളി നടേശന്‍

വീട്ടിലിരുന്ന് അഭിപ്രായം പറയുന്നതല്ല ആണത്തമെന്നും വെള്ളാപ്പള്ളി

വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപിയില്‍ നിന്നും പുറത്തു പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് ഇതുവരെയും വനിതാ മതിലിനെ എതിര്‍ത്തിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കില്‍ എന്‍എസ്എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കുകയായിരുന്നു വേണ്ടത്. അല്ലാതെ വീട്ടിലിരുന്ന് അഭിപ്രായം പറയുന്നതല്ല ആണത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈന്ദവ സംഘടനകള്‍ക്കൊപ്പം ഇതര മതസംഘടനകളെയും നവോത്ഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

എല്ലാ സമുദായക്കാര്‍ക്കും ഈ സര്‍ക്കാരില്‍ നിന്നും തുല്യനീതി ലഭിക്കുന്നില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on December 12, 2018 5:17 pm

Related Post
Leave a Comment