X

പ്രതിഷേധക്കാര്‍ അക്രമാസക്തരായി: യുവതികള്‍ പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി

പ്രതിഷേധക്കാരുടെ അക്രമം ഭയന്ന് ഇവര്‍ ഓടിയാണ് പോലീസ് ഗാര്‍ഡ് റൂമിലെത്തിയത്

പമ്പയില്‍ തടയപ്പെട്ട മനിതി സംഘം ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തേക്ക് തിരിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ഇവരെ പോലീസ് തിരിച്ചിറക്കി. ഇവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് തടയാന്‍ പ്രതിഷേധം നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സാഹചര്യത്തിലാണ് സംഘം സന്നിധാനത്തേക്ക് നീങ്ങിയത്.

പോലീസ് അകമ്പടിയോടെയാണ് ഇവര്‍ സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നവരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കം ചെയ്തത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം അറസ്റ്റ് ആരംഭിച്ചതോടെ നൂറ് കണക്കിന് പ്രതിഷേധക്കാര്‍ പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മൂന്ന് തവണ മൈക്കിലൂടെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പിരിഞ്ഞ് പോകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

അറസ്റ്റ് ആരംഭിച്ചതോടെ മനതി സംഘം അമ്പത് മീറ്ററോളം മുന്നോട്ട് നീങ്ങി. എന്നാല്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാകുമെന്ന സാഹചര്യം വന്നതോടെ പോലീസ് ഇവരെ തിരികെ ഇറക്കി ഗാര്‍ഡ് റൂമില്‍ എത്തിച്ചു. പ്രതിഷേധക്കാരുടെ അക്രമം ഭയന്ന് ഇവര്‍ ഓടിയാണ് പോലീസ് ഗാര്‍ഡ് റൂമിലെത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഗാര്‍ഡ് റൂമിലേക്ക് ഇരച്ചുകയറുമെന്ന സാഹചര്യമുണ്ടായപ്പോള്‍ ഇവരെ പമ്പ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

ചെറുതായി കാണരുത് ശബരിമലയിലെത്തിയ മനിതി കൂട്ടായ്മയെ: ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍

ശബരിമല LIVE: പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമില്‍ ഓടികയറിയ യുവതികളെ പോലീസ് വാഹനത്തില്‍ പമ്പയില്‍ നിന്ന് മടക്കി അയച്ചേക്കും

This post was last modified on December 23, 2018 12:04 pm