X

വിശ്വാസിയായ സ്ത്രീ സന്നിധാനത്തേക്ക് നീങ്ങുന്നു; സംരക്ഷണം നല്‍കുന്നതിന് സാവകാശം വേണമെന്ന് പോലീസ്‌

ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് സുരക്ഷ ഒരുക്കാമെന്നാണ് പോലീസ് ഇവരെ അറിയിച്ചിരിക്കുന്നത്. അന്തിമ നിലപാടിനായി ഇവര്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് കാത്തുനില്‍ക്കുകയാണ്.

ആക്ടിവിസ്റ്റുകളായ രണ്ട് സ്ത്രീകള്‍ ശബരിമല പതിനെട്ടാം പടി ചവിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെ വിശ്വാസിയായ ഒരു സ്ത്രീ മല ചവിട്ടാനൊരുങ്ങുന്നു. പമ്പയില്‍ എത്തിയ ഇവര്‍ തനിക്ക് 46 വയസ്സാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റിയാണ് മല ചവിട്ടാനെത്തിയിരിക്കുന്നത്. വിശ്വാസിയാണ് അതിനാല്‍ ശബരിമല കയറണം. പതിനെട്ടാം പടിയുടെ മുകളിലിരിക്കുന്ന അയ്യപ്പനെ ഒന്ന് നേരിട്ട് കാണണമെന്ന് തോന്നി. ഇന്ന് തന്നെ കാണണം കാരണം ഇന്ന് വിദ്യാരംഭമാണ് എന്നാണ് അവര്‍ പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് സുരക്ഷ ഒരുക്കാമെന്നാണ് പോലീസ് ഇവരെ അറിയിച്ചിരിക്കുന്നത്. അന്തിമ നിലപാടിനായി ഇവര്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് കാത്തുനില്‍ക്കുകയാണ്.

അതേസമയം സുരക്ഷ ഒരുക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ അല്‍പ്പസമയം കാത്തിരിക്കണമെന്ന് പറഞ്ഞ് തിരിച്ച് പമ്പയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

യുവതികള്‍ മലയിറങ്ങുന്നു; തിരിച്ച് പോവാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമ

ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീട് അക്രമികള്‍ തല്ലിത്തകര്‍ത്തു

This post was last modified on October 19, 2018 11:46 am