X

‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിവച്ച് ചാനല്‍ അവതാരക ആത്മഹത്യ ചെയ്തു

ഓഫിസില്‍ നിന്നും വന്ന ഉടനെ ആയിരുന്നു ആത്മഹത്യ

36 കാരിയായ ചാനല്‍ അവതാരക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശി രാധിക റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ചാനലിലെ അവതാരകയായ രാധിക ഞായറാഴ്ച രാത്രി 9 മണിയോടാണ് ആത്മഹത്യ ചെയ്തത്. ചാനലിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി എത്തിയശേഷമാണ് ഹൈദരാബാദിലെ മൂസാപ്പേട്ടില്‍ താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നും രാധിക താഴേക്ക് ചാടുന്നത്. വീഴ്ച്ചയില്‍ തന്നെ മരണപ്പെട്ടിരുന്നു.

ജോലി കഴിഞ്ഞ മടങ്ങിയെത്തിയ ഉടനെയായിരുന്നു രാധിക ആത്മഹത്യ ചെയ്യുന്നത്. ഓഫിസില്‍ നിന്നും എത്തിയ രാധിക നേര ടെറസിലേക്കാണ് നടന്നുപോയതെന്നും കുക്കട്ട്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

രാധികയുടെ ആത്മഹത്യ കുറിപ്പ് അവരുടെ ബാഗില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തന്റെ ബുദ്ധിയാണ് തന്റെ ശത്രു എന്നായിരുന്നു രാധിക എഴുതിയിരുന്നത്. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആറു മാസങ്ങള്‍ക്കു മുമ്പ് വിവാഹമോചിതയായ രാധിക മാതാപിതാക്കള്‍ക്കും 14 വയസുള്ള തന്റെ മകനും ഒപ്പമായിരുന്നു താമസം. മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയാണ് രാധികയുടെ മകന്‍.

Related Post
Leave a Comment