X

ഓസ്കാര്‍ നോമിനേഷനുള്ള ഡോക്യുമെന്‍ഡറിയുടെ ഛായാഗ്രാഹകന് അമേരിക്ക പ്രവേശനം നിഷേധിച്ചു

ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഖാലിദ് ഖാത്തിബിന് പ്രവേശനം നിഷേധിക്കാന്‍ അവസാന നിമിഷമാണ് യുഎസ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം.

ഓസ്‌കാര്‍ നോമിനേഷന്‍ കിട്ടിയ ബ്രിട്ടിഷ് ഡോക്യുമെന്‍ഡറി ചിത്രത്തിന്റെ സിറിയക്കാരനായ ഛായാഗ്രാഹകന് അമേരിക്ക പ്രവേശനം നിഷേധിച്ചു. സിറിയന്‍ ആഭ്യന്തരയുദ്ധം പ്രമേയമാക്കിയ ദ വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ നോമിനേഷന്‍ കിട്ടിയത്. ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഖാലിദ് ഖാത്തിബിന് പ്രവേശനം നിഷേധിക്കാന്‍ അവസാന നിമിഷമാണ് യുഎസ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം.

ഇതോടെ ലോസ് ഏഞ്ചലസില്‍ നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഖാലിദിന് കഴിയില്ലെന്ന് ഉറപ്പായി. ഇസ്താംബുളില്‍ നിന്നുള്ള ടര്‍ക്കിഷ് എയര്‍ലൈസ് വിമാനത്തില്‍ ഇന്നലെയാണ് ഖാലിദ് ലോസ് ഏഞ്ചലസില്‍ എത്തേണ്ടിയിരുന്നത്. ഖാലിദിനെ സംബന്ധിച്ച് സംശയകരമായ വിവരങ്ങള്‍ കിട്ടിയെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നത്.

This post was last modified on February 26, 2017 4:40 pm