X

വേനലവധിയില്‍ സാഷ ഒബാമയുടെ പാര്‍ട്ട്‌ ടൈം ജോബ്‌ സീഫുഡ് റെസ്റ്റോറന്റില്‍

മസാച്ചുസെറ്റ്സിലെ സീഫുഡ് റെസ്റ്റോറന്റില്‍ എത്തിയ കസ്റ്റേമേഴ്സ് അവിടെത്തെ തിരക്കില്‍ അല്പം അങ്കലാപ്പിലായി. പുതിയ ജീവനക്കാരിയെ സഹായിക്കാന്‍ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍, പോരാത്തതിന് മാധ്യമങ്ങളുടെ തിക്കിത്തിരക്കലും.

ജീവനക്കാരി വേറെയാരുമല്ല. യു.എസ് പ്രസിഡന്‍റ് ഒബാമയുടെ മകള്‍ നതാഷയാണ്. വേനലവധിയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്ത് പോക്കറ്റ് മണി കണ്ടെത്തുകയാണ് പതിനഞ്ചുകാരി സാഷയെന്ന നതാഷ. 

താഴത്തെ നിലയിലുള്ള ഡെലിവറി കൌണ്ടറില്‍ ആണ് സാഷയുടെ ഡ്യൂട്ടി. ദിവസം നാലുമണിക്കൂര്‍ ജോലി ചെയ്യുന്ന സാഷയെ കാത്ത് ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുണ്ടാവും. റസ്‌റ്റോറന്റ് ജീവനക്കാരിയുടെ ബ്ലൂ ടീ ഷര്‍ട്ട് വേഷമണിഞ്ഞ നതാഷയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ എത്തിക്കഴിഞ്ഞു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/TkK9OV

This post was last modified on August 6, 2016 6:34 pm