X

ഇന്ത്യയോടും ചൈനയോടും മൃദു സമീപനം: പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറി

ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്നു ട്രംപ്

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോള കരാറായ പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. പാരിസ് ഉടമ്പടിയില്‍ നിന്നും യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യക്കും ചൈനയ്ക്കും ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഉടമ്പടിയാണിത്. ഞങ്ങള്‍ പുറത്ത് പോവുകയാണ്. ഞങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരാണ് ഈ ഉടമ്പടി. സാധാരണ ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല. ഞങ്ങള്‍ക്ക് കൂടി സ്വീകാര്യമായ ഉടമ്പടി വന്നാല്‍ ഒപ്പ് വയ്ക്കാന്‍ തയ്യാറാണ്. പാരീസിലെ ജനങ്ങളല്ല തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉടമ്പടി ചൈനയുടെ ഗൂഢാലോചനയുടെ ഫലമാണെന്നും ട്രംപ് പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഈ കരാറില്‍ നിന്നും പിന്മാറുമെന്ന്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഏറെ ചരിത്രപ്രാധാന്യമുള്ള ഉടമ്പടി എന്ന നിലയില്‍ കകാണുന്ന പാരിസ് ഉടമ്പടിയില്‍ നിന്നും അമേരിക്കയെ പിന്‍വലിച്ച ട്രംപ് യൂറോപ്പില്‍ കൂടുതല്‍ അസ്വീകര്യനാവുകയാണ് എന്നാണു നിരീക്ഷകര്‍ പറയുന്നത്. 2015 ലാണ് പാരിസ് ഉടമ്പടി നിലവില്‍ വരുന്നത്. 195 രാജ്യങ്ങള്‍ ഈ ഉടമ്പടി അംഗീകരിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ നിര്‍ഗമനം ലഘൂകരിച്ചു വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്തെ സ്ഥിതിയിലേത്ത് തിരിച്ചുകൊണ്ടുവരുമെന്നുമാണ് പാരിസ് ഉടമ്പടിയിലെ പ്രഖ്യാപനം.

This post was last modified on June 2, 2017 9:05 am